ABOUTME

നാടിന്റെ വിളക്കായി ഒരു കൊച്ചു വിദ്യാലയം
കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കര ഗ്രാമത്തിലെ പാലങ്കല്ല് പ്രദേശത്ത്വിദ്യാഭ്യാസതല്‍പരരായനാട്ടുകാരുടേയും  സാമൂഹ്യപ്രവര്‍ത്തകരുടേയുംശ്രമഫലമായാണ്പുഞ്ചക്കരഗവ.എല്‍.പിസ്കള്‍ സ്ഥാപിതമായത്.മുന്‍പഞ്ചായത്ത്പ്രസിഡണ്ട്പരേതനായഎച്ച്.നാരായണഭട്ട്,ശ്രീ.വി.കുഞ്ഞിക്കണ്ണന്‍,ശ്രീ.ബാബു കദളിമറ്റം എന്നിവരുടെ നേതൃത്വത്തിലാണ്  സ്കൂളിന് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.1997 ജുലൈ മാസത്തിലാണ് 24 കുട്ടികളുമായി താല്‍ക്കാലിക ഷെഡില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയില്‍ (dpep)ഉള്‍പ്പെടുത്തിയാണ്  വിദ്യാലയം അനുവദിച്ചത്.

പാലങ്കല്ല്,വട്ടിയാര്‍കുന്ന്,എലിക്കോട്ട്കയ,കോട്ടക്കുന്ന്,മുണ്ടമാണി തുടങ്ങിയ ഉള്‍നാടന്‍ പ്രദേശങ്ങളിലെ  കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ഈ വിദ്യാലയമാണ് ഒരേയൊരു ആശ്രയം.ഇവിടെ പഠിക്കുന്നവരില്‍ ഏറെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട കുട്ടികളാണ്.


വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആ സമയത്ത് തന്നെ നാട്ടുകാര്‍ ആരംഭിച്ചിരുന്നു.അതിനായി ശ്രി.ഇടയില്യം കുഞ്ഞിരാമന്‍ നായര്‍ സൗജന്യമായി ഒരുഹെക്ടര്‍ സ്ഥലം അനുവദിച്ചു.നിശ്ചിത സ്ഥലത്ത് കെട്ടിടനിര്‍മ്മാണത്തിനായി ശ്രീ.വി.കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും,ശ്രീ.ടി.എ.ബാലചന്ദ്രന്‍ കണ്‍വീനറുമായി ഒരു കമ്മറ്റി രൂപീകരിച്ചു.

.അന്നത്തെ ഹോസ്ദുര്‍ഗ് എം.എല്‍.എ ആയിരുന്ന ശ്രീ.എം.നാരായണന്‍ 1998 ഒക്ടോബര്‍4ന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.പ്രസ്തുത ചടങ്ങില്‍ അധ്യക്ഷം വഹിച്ചത് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ.വി.നാരായണന്‍നായരായിരുന്നു.അന്നത്തെ മുഖ്യാതിഥി വിദ്യാഭ്യാസ ഡയരക്ടറായിരുന്ന ശ്രീ.കെ.ജയകുമാര്‍.IAS ആയിരുന്നു.ഒന്നരവര്‍ഷം കൊണ്ട് കെട്ടിടം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറായി.വളരെ മനോഹരമായി ശിശുസൗഹൃദമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2000മെയ് 29ന് അന്നത്തെ ബഹു.ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അഹമ്മദ്കുഞ്ഞി നിര്‍വഹിച്ചു.പ്രസ്തുത പരിപാടിയില്‍ അധ്യക്ഷം വഹിച്ചത് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ.വി.നാരായണന്‍നായരായിരുന്നു.കെട്ടിടത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത് കലക്ടര്‍ ശ്രി.പി.സി.ജോണ്‍IAS  ആയിരുന്നു.സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചത് ശ്രി.എ.ബാലചന്ദ്രന്‍ മാസ്റ്ററായിരുന്നു.എന്നാല്‍ ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രി.ടി.ഗോവിന്ദന്‍ മാസ്റ്ററായിരുന്നു.2005 മുതല്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നത് ശ്രി.ജോര്‍ജ്കുട്ടി മാസ്റ്ററാണ്.

No comments:

Post a Comment