Thursday 26 February 2015

മെട്രിക്ക്മേള

 താന്‍ ജീവിക്കുന്ന ചുറ്റുപാടിനെ അടുത്തറിയാനും
 സമൂഹത്തിന്റെ ഭാഗമായി ജീവിക്കാനും ഒരാളെ
 പ്രാപ്തമാക്കുന്നതില്‍ ഗണിത പഠനത്തിന് വളരെ പ്രാധാന്യമുണ്ട്.
              ഗണിത പഠനത്തില്‍ താല്പര്യം ജനിപ്പിച്ചുകൊണ്ട് ഗണിതം ആസ്വദ്യകരവും ആയാസരഹിതവും മാക്കാന്‍ മെട്രിക്ക് മേള
സഹായിക്കുന്നു.മേളയില്‍ നിത്യജീവിതത്തില്‍ കുട്ടികള്‍ കൈകാര്യം
ചെയ്യുന്ന മെട്രിക്ക് അളവുമായി   ബന്ധപ്പെട്ട അനുഭവങ്ങളെ പ്രയോജനപ്പെടുത്തി ഗണിതത്തിലെ മറ്റുമേഖലകളിലെ ആശയരൂപീകരണം നടത്തുന്നു


മെട്രിക്ക് മേള  ഉദ്ഘാടനം





കുട്ടികള്‍ ഒരുക്കിയ കട

 കുട്ടികള്‍ തന്നെ സ്വയം  ത്രസ്സില്‍ സാധനങ്ങള്‍
 തൂക്കുകയും തൂക്കംകണ്ടുപിടിക്കുകയും
വിലകണ്ടെത്തുകയും ചെയ്യുന്നു.



 തൂക്കക്കട്ടികള്‍ നിര്‍മ്മാണം





ബാഡ്ജ് നിര്‍മ്മാണം  







Tuesday 17 February 2015

Friday 13 February 2015

ഇംഗ്ലീഷ് ക്ലാസ്സ്








ജി.എല്‍.പി.എസ്. പുഞ്ചക്കര- വിദ്യാലയ വികസനസമിതി യോഗം

 അജണ്ട:      
                 ഫോക്കസ് കലണ്ടര്‍ തയ്യാറാക്കല്‍,
                പ്രവര്‍ത്തന പരിപാടി ആസൂത്രണം
തീരുമാനങ്ങള്‍:
   1,  ഫോക്കസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 09-02-2015  തിങ്കളാഴ്ച മുതല്‍ എല്ലാദിവസവും ഒരു മണിക്കൂര്‍ ചെയ്യാന്‍ തീരുമാനിച്ചു
   2,  ഫോക്കസ് പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുന്നതിനായി 09-02-2015 തിങ്ക ളാഴ്ച ഉച്ചക്കഴിഞ്ഞ് 3-15 ന് രക്ഷിതാക്കളുടെയും വിളിച്ച് കാര്യങ്ങള്‍ വീശദീകരിക്കാന്‍ തീരുമാനിച്ചു.
  3,  സ്കൂളിലെ എല്ലാകുട്ടികളുടെയും ഇംഗ്ലീഷ്, കണക്ക് എന്നി വിഷയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലീഷിനും, കണക്കിനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കൊടുക്കുവാന്‍ തീരുമാനിച്ചു.  ഇംഗ്ലീഷ്ഡേ, ഇംഗ്ലീഷ് അംസംബ്ലി എന്നിവ നടത്താന്‍ തീരുമാനിച്ചു.
   4, സ്കൂളിന് ഒരു ബ്രോഷര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
   5, സ്കൂളിലെ ഒരേകുട്ടികള്‍ക്കും  Identity Card തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു.
   6, മാര്‍ച്ച് അദ്യവാരം ഭവനസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു.
   7, സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് മികവുത്സവം നടത്താന്‍ തീരുമാനിച്ചു.

   8,  സ്കൂളിലെ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും രക്ഷിതാക്കളുടെ സഹായത്തോടെ വിപുലപെടുത്താന്‍ തീരുമാനിച്ചു.