Friday 26 December 2014

ഓര്‍മ്മയുണര്‍ത്തി വീണ്ടുമൊരു ക്രിസ്മസ്

ഒരു തിരുപ്പിറവിയുടെ ഓര്‍മ്മയുണര്‍ത്തി  നക്ഷത്രങ്ങള്‍ വിരി‍ഞ്ഞുനില്‍ക്കുന്ന കുളിരുപെയ്യുന്ന ഡിസംബര്‍ രാവില്‍ ക്രിസ്മസ് ആഘോഷം വീണ്ടുമെത്തി.ഞങ്ങളുടെ കൊച്ചുവിദ്യാലയവും ആ ആഘോഷപരിപാടിയില്‍ വ്യത്യസ്ത പരിപാടികളുമായിപങ്കെടുത്തു.






Sunday 14 December 2014

സാക്ഷരം-പ്രഖ്യാപനം നടത്തി.





പുഞ്ചക്കര ഗവ.സ്കൂളിലെ സാക്ഷരം പരിപാടിയില്‍പെട്ട കുട്ടികള്‍ എഴുത്തിലും വായനയിലും നല്ല നിലവാരം പുലര്‍ത്തിക്കൊണ്ട്  സാക്ഷരരായതായി സ്കൂളില്‍ നടന്ന പരിപാടിയില്‍ വെച്ച് ബഹു.പഞ്ചായത്ത്മെമ്പര്‍ ശ്രീമതി.വിമല കൃഷ്ണന്‍ പ്രഖ്യാപിച്ചു.പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രി.കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.കുട്ടികള്‍ പാഠങ്ങള്‍ വായിച്ചുകേള്‍പിച്ചും,സാക്ഷരം ക്ലാസ്സിലെ അനുഭവങ്ങള്‍ പങ്കുവെച്ചും,കലാപരിപാടികള്‍ അവതരിപ്പിച്ചും അവരുടെ കഴിവുകള്‍ തെളിയിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ രക്ഷിതാക്കളും പങ്കെടുത്തു.









Sunday 30 November 2014

പുതിയ വികസനവഴികളുമായി വിദ്യാലയവികസനസെമിനാര്‍



വിദ്യാല?ങ്ങള്‍ക്ക് വ്യത്യസ്ത വികസനവഴികള്‍ തുറന്നുകൊടുക്കുന്ന ഫോക്കസ് പരിപാടിയുടെ ഭാഗമായുള്ള വികസനസെമിനാര്‍ പുഞ്ചക്കര ഗവ.എല്‍.പി സ്കൂളില്‍  നവംബര്‍30 ന് നടന്നു. 

സ്വാഗതം-ഹെഡ്മാസ്റ്റര്‍

അധ്യക്ഷന്‍-ശ്രീ.എച്ച്.വിഘ്നേശ്വരഭട്ട് ,
കള്ളാര്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

വികസനസെമിനാര്‍ ജില്ലാപഞ്ചായത്ത്
വൈസ് പ്രസിഡണ്ട്ശ്രീ കെ.എസ്.കുര്യാക്കോസ്
ഉത്ഘാടനം ചെയ്യുന്നു



ബി.പി.ഒ ശ്രീമതി.ഗ്രീഷ്മ.കെ മുഖ്യപ്രഭാഷണം നടത്തുന്നു


ലൈബ്രറി വികസനം-പുസ്തകം ഏറ്റുവാങ്ങല്‍
കള്ളാര്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ലീലാമ്മ ജോസ്

വിദ്യാലയവികസന നിധി ഏറ്റുവാങ്ങല്‍-
പഞ്ചായത്ത്മെമ്പര്‍ശ്രീമതി.വിമലാകൃഷ്ണന്‍

വിദ്യാലയവികസന പദ്ധതി അവലോകനം-
സജി.പി.ജോസ്,സിആര്‍സി കോഡിനേറ്റര്‍



Saturday 15 November 2014

ശിശുദിനാഘോഷം



കുട്ടികളുടെ പ്രിയങ്കരനായചാച്ചാജിയുടെ ജന്മദിനമായ നവംബര്‍14ന് സ്കൂളില്‍ നടന്ന ശിശുദിനറാലി.ഹെഡ്മാസ്റ്റര്‍,പിടിഎ പ്രസിഡണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് കുട്ടികളുടെ ബാലസഭ നടന്നു.ബാലസഭ കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.































Monday 10 November 2014

സര്‍ഗാത്മകത തൊട്ടുണര്‍ത്തി ഉണര്‍ത്ത് ക്യാമ്പ്


കളികളും പാട്ടുകളും കടങ്കഥകളും വായ്ത്താരികളും കൂട്ടമായി പാടുകയും രസിക്കുകയും ചെയ്തുകൊണ്ടാണ് ഞങ്ങളുടെ ഉണര്‍ത്തുക്യാമ്പില്‍ കുട്ടികള്‍ പങ്കെടുത്തത്.നവംബര്‍ 3ാം തീയതിയാണ് ഞങ്ങളുടെ ക്യാമ്പ് നടന്നത്.3,4 ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിയായിരുന്നു ക്യാമ്പ് നടത്തിയത്.സാക്ഷരം പരിപാടിയുടെ ഭാഗമായി  നടന്ന ഏകദിന ഉണര്‍ത്ത് ക്യാമ്പ് കുട്ടികളുടെ സര്‍ഗാത്മകത തൊട്ടറിഞ്ഞ പരിപാടിയായി.പൂന്തോട്ടം വരക്കുകയും പൂക്കള്‍ നിര്‍മ്മിക്കുകയും ചെയ്തത് അവരുടെ ചിന്തയുടെയും സര്‍ഗാത്മകതയുടെയും മികച്ചതെളിവുകളാണ്.ക്യാമ്പില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തുപറയാതിരിക്കാന്‍ കഴിയില്ല.പി.ടിഎ വൈസ് പ്രസിഡണ്ട് ശ്രി.ജോഷിചാക്കോയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിഭവസമൃദ്ധമായ സദ്യയും നല്‍കി.



സര്‍ഗാത്മക കളികള്‍









നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കുട്ടികള്‍