Sunday 30 November 2014

പുതിയ വികസനവഴികളുമായി വിദ്യാലയവികസനസെമിനാര്‍



വിദ്യാല?ങ്ങള്‍ക്ക് വ്യത്യസ്ത വികസനവഴികള്‍ തുറന്നുകൊടുക്കുന്ന ഫോക്കസ് പരിപാടിയുടെ ഭാഗമായുള്ള വികസനസെമിനാര്‍ പുഞ്ചക്കര ഗവ.എല്‍.പി സ്കൂളില്‍  നവംബര്‍30 ന് നടന്നു. 

സ്വാഗതം-ഹെഡ്മാസ്റ്റര്‍

അധ്യക്ഷന്‍-ശ്രീ.എച്ച്.വിഘ്നേശ്വരഭട്ട് ,
കള്ളാര്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

വികസനസെമിനാര്‍ ജില്ലാപഞ്ചായത്ത്
വൈസ് പ്രസിഡണ്ട്ശ്രീ കെ.എസ്.കുര്യാക്കോസ്
ഉത്ഘാടനം ചെയ്യുന്നു



ബി.പി.ഒ ശ്രീമതി.ഗ്രീഷ്മ.കെ മുഖ്യപ്രഭാഷണം നടത്തുന്നു


ലൈബ്രറി വികസനം-പുസ്തകം ഏറ്റുവാങ്ങല്‍
കള്ളാര്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ലീലാമ്മ ജോസ്

വിദ്യാലയവികസന നിധി ഏറ്റുവാങ്ങല്‍-
പഞ്ചായത്ത്മെമ്പര്‍ശ്രീമതി.വിമലാകൃഷ്ണന്‍

വിദ്യാലയവികസന പദ്ധതി അവലോകനം-
സജി.പി.ജോസ്,സിആര്‍സി കോഡിനേറ്റര്‍



Saturday 15 November 2014

ശിശുദിനാഘോഷം



കുട്ടികളുടെ പ്രിയങ്കരനായചാച്ചാജിയുടെ ജന്മദിനമായ നവംബര്‍14ന് സ്കൂളില്‍ നടന്ന ശിശുദിനറാലി.ഹെഡ്മാസ്റ്റര്‍,പിടിഎ പ്രസിഡണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് കുട്ടികളുടെ ബാലസഭ നടന്നു.ബാലസഭ കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.































Monday 10 November 2014

സര്‍ഗാത്മകത തൊട്ടുണര്‍ത്തി ഉണര്‍ത്ത് ക്യാമ്പ്


കളികളും പാട്ടുകളും കടങ്കഥകളും വായ്ത്താരികളും കൂട്ടമായി പാടുകയും രസിക്കുകയും ചെയ്തുകൊണ്ടാണ് ഞങ്ങളുടെ ഉണര്‍ത്തുക്യാമ്പില്‍ കുട്ടികള്‍ പങ്കെടുത്തത്.നവംബര്‍ 3ാം തീയതിയാണ് ഞങ്ങളുടെ ക്യാമ്പ് നടന്നത്.3,4 ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിയായിരുന്നു ക്യാമ്പ് നടത്തിയത്.സാക്ഷരം പരിപാടിയുടെ ഭാഗമായി  നടന്ന ഏകദിന ഉണര്‍ത്ത് ക്യാമ്പ് കുട്ടികളുടെ സര്‍ഗാത്മകത തൊട്ടറിഞ്ഞ പരിപാടിയായി.പൂന്തോട്ടം വരക്കുകയും പൂക്കള്‍ നിര്‍മ്മിക്കുകയും ചെയ്തത് അവരുടെ ചിന്തയുടെയും സര്‍ഗാത്മകതയുടെയും മികച്ചതെളിവുകളാണ്.ക്യാമ്പില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തുപറയാതിരിക്കാന്‍ കഴിയില്ല.പി.ടിഎ വൈസ് പ്രസിഡണ്ട് ശ്രി.ജോഷിചാക്കോയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിഭവസമൃദ്ധമായ സദ്യയും നല്‍കി.



സര്‍ഗാത്മക കളികള്‍









നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കുട്ടികള്‍





Saturday 8 November 2014

അഭിമാനം

 2014 ല്‍ എല്‍.എസ്.എസ് നേടിയ അഞ്ജല്‍ ഷാജി