Saturday 27 September 2014

മാർസ് ഓർബിറ്റർ മിഷൻ-മംഗൾയാൻ

 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി മംഗൾയാൻ (ഇംഗ്ലീഷ്:Mangalyaan, സംസ്കൃതം: मंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ


ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5൹ ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തുന്നു. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങുന്നു. 300 ഭൗമദിനങ്ങൾ നീണ്ടു നില്ക്കുന്ന ഈ യാത്ര ഒടുവിൽ 2014 സെപ്റ്റംബറോടെ ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തുന്നു. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇൻഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ,മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ


Friday 19 September 2014

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Sunday 7 September 2014

അധ്യാപകദിനത്തില്‍ കുട്ടികള്‍ അധ്യാപകരെ ആദരിക്കുന്നു



ഓണാഘോഷം-വേറിട്ട മാതൃക കാട്ടി ഒരു വിദ്യാലയം


ഈ വര്‍ഷത്തെ ഓണാഘോഷം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഞങ്ങള്‍ ആഘോഷിച്ചത്.മുഴുവന്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുദിവസം മുഴുവന്‍ വിദ്യാലയത്തിലായിരുന്നു.തങ്ങളുടെ കുട്ടികളോടൊപ്പം പൂക്കളമൊരുക്കിയും,സദ്യയൊരുക്കിയും,ഓണക്കളികളില്‍ പങ്കെടുത്തും,ഓണസദ്യയുണ്ടും,സമ്മാനങ്ങള്‍ വാങ്ങിയുമാണ് രക്ഷിതാക്കളും മടങ്ങിയത്. ഇനിയുമുണ്ട് പ്രത്യേകതകള്‍-ഓണസദ്യയൊരുക്കാന്‍ പച്ചക്കറികള്‍ വിദ്യാലയവളപ്പില്‍ നിന്നുതന്നെയാണ് വിളവെടുത്തത്. ഈ പച്ചക്കറികളുടെ ഉല്‍പാദനവും രക്ഷിതാക്കളുടെ കൂട്ടായ്മയുടെ മികച്ച ഉദാഹരണമാണ്.സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഓര്‍മ പുതുക്കുന്ന ഓണം എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാവുകയായിരുന്നു ഈ വിദ്യാലയത്തില്‍.


 പച്ചക്കറികളുടെ വിളവെടുപ്പിന്റെ ഉദ്ഘാടനംബഹു.പഞ്ചായത്ത് മെമ്പര്‍ ശീമതി.വിമലാകൃഷ്ണന്‍ നിര്‍വഹിക്കുന്നു
  



ഓണസദ്യയൊരുക്കുന്ന രക്ഷിതാക്കള്‍




ഓണക്കളികളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍





രക്ഷിതാക്കള്‍ക്കും സമ്മാനം



Thursday 4 September 2014







Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )