Saturday, 14 November 2015

                                                 ശിശുദിനാശംസകള്‍

Monday, 20 July 2015

പി.ടി.എ ജനറല്‍ ബോഡിയോഗം

2015-16 വര്‍ഷത്തെ ആദ്യത്തെ പി.ടി.എ ജനറല്‍ ബോഡിയോഗം ജൂലൈ-3 വെള്ളിയാഴ്ച നടന്നു.

2015-16 പുതിയ ഭരണസമിതിയെ തിരഞ്ഞടെത്തു.

പി.ടി.എ പ്രസിഡണ്ട്        - ശ്രീ. പ്രഭാകരന്‍ കെ.എ
പി.ടി.എ വൈസ് പ്രസി‍ണ്ട് - ശ്രീ. പീറ്റര്‍ കെ.പി
എം.പി.ടി.എ പ്രസിഡണ്ട്    -ശ്രീമതി. ജോമോള്‍ ഷാജി
വൈസ് പ്രസിഡണ്ട്            - ശ്രീമതി സാവിത്രി നാരായണന്‍
എസ്.എം.സി ചെയാര്‍മാന്‍   - ശ്രീ. ജോഷി ജോര്‍ജ്
  വൈസ് ചെയര്‍മാന്‍            - ശ്രീമതി ടിന്‍റു ഷാബു

Sunday, 14 June 2015

ജൂണ്‍.5 ലോകപരിസഥിതിദിനം


വിദ്യാലയ വളപ്പില്‍ വൃക്ഷതൈകള്‍ നട്ടും,കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തും,
പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിയും ആഘോഷിച്ചു.



Sunday, 7 June 2015

ആവേശത്തിമിര്‍പ്പില്‍ കുഞ്ഞുമക്കള്‍... കള്ളാര്‍ ഗ്രാമപഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം

ആവേശവും ഉത്സാഹവും അലതല്ലിയ അന്തരീക്ഷത്തില്‍ കുട്ടികളുടെ കളിയും ചിരിയും കരച്ചിലുമൊക്കെ നിറഞ്ഞുനിന്ന ഒരുസ്കൂള്‍പ്രവേശനോത്സവമായിരുന്നു ഇത്തവണത്തേത്.
വിദ്യാഭ്യാസ വകുപ്പിന്റെ ഫോക്കസ് പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയ വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞവര്‍ഷം ഏറ്റെടുത്തിരുന്നു.ഇതിന്റെ ഫലമായി കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.ഒന്നാംതരത്തില്‍ 15കുട്ടികള്‍ ഉള്‍പ്പെടെ 61കുട്ടികള്‍ ആണ് ഈവര്‍ഷം വിദ്യാലയത്തിലുള്ളത്.

സ്കൂള്‍പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടിള്‍ക്ക് വര്‍ണ്ണക്കിരീടം,ബലൂണുകള്‍,എന്നിവ നല്‍കുകയും സ്വീകരിച്ചാനയിച്ച് ഘോഷയാത്ര നടത്തുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി വിമലാകൃഷ്ണന്‍ അധിക്ഷം വഹിച്ച യോഗത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എച്ച്.വിഘ്നേശ്വരഭട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.


പരിപാടിയില്‍ വെച്ച് പഠനോപകരണങ്ങളുടെ വിതരണം,രാജപുരം ഗ്രാമീണ്‍ ബാങ്ക് നല്‍കിയ കുടകളുടെ വിതരണം എന്നിവയും നടന്നു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍മാരായ ശ്രി.അബ്രഹാം കടുതോടി,ശ്രീമതി ഗീത ഗോപാലകൃഷ്ണന്‍,,രാജപുരം ഗ്രാമീണ്‍ ബാങ്ക് മാനേജര്‍,പി.ടി.എ പ്രസിഡന്റ്,രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.പരിപാടിയോടനുബന്ധിച്ച് പായസവിതരണവും നടന്നു.











Thursday, 5 March 2015

സ്കൂള്‍ വാര്‍ഷികാഘോഷം

സ്കൂള്‍ വാര്‍ഷികങ്ങള്‍ ഏതെങ്കിലും വര്‍ഷങ്ങളിലല്ല എല്ലാവര്‍ഷവും ആഘോഷിക്കുകയും മുഴുവന്‍ കുട്ടികള്‍ക്കും സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമെരുക്കുകയും ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം മാര്‍ച്ച് 6 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ നടക്കുകയാണ്.ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം



Thursday, 26 February 2015

മെട്രിക്ക്മേള

 താന്‍ ജീവിക്കുന്ന ചുറ്റുപാടിനെ അടുത്തറിയാനും
 സമൂഹത്തിന്റെ ഭാഗമായി ജീവിക്കാനും ഒരാളെ
 പ്രാപ്തമാക്കുന്നതില്‍ ഗണിത പഠനത്തിന് വളരെ പ്രാധാന്യമുണ്ട്.
              ഗണിത പഠനത്തില്‍ താല്പര്യം ജനിപ്പിച്ചുകൊണ്ട് ഗണിതം ആസ്വദ്യകരവും ആയാസരഹിതവും മാക്കാന്‍ മെട്രിക്ക് മേള
സഹായിക്കുന്നു.മേളയില്‍ നിത്യജീവിതത്തില്‍ കുട്ടികള്‍ കൈകാര്യം
ചെയ്യുന്ന മെട്രിക്ക് അളവുമായി   ബന്ധപ്പെട്ട അനുഭവങ്ങളെ പ്രയോജനപ്പെടുത്തി ഗണിതത്തിലെ മറ്റുമേഖലകളിലെ ആശയരൂപീകരണം നടത്തുന്നു


മെട്രിക്ക് മേള  ഉദ്ഘാടനം





കുട്ടികള്‍ ഒരുക്കിയ കട

 കുട്ടികള്‍ തന്നെ സ്വയം  ത്രസ്സില്‍ സാധനങ്ങള്‍
 തൂക്കുകയും തൂക്കംകണ്ടുപിടിക്കുകയും
വിലകണ്ടെത്തുകയും ചെയ്യുന്നു.



 തൂക്കക്കട്ടികള്‍ നിര്‍മ്മാണം





ബാഡ്ജ് നിര്‍മ്മാണം