Sunday, 26 October 2014
വിദ്യാലയ വികസനത്തിനായി ഫോക്കസ്..
നാട്ടിലെ മുഴുവന്‍ ജനങ്ങളും അംഗീകരിക്കുന്ന വിദ്യാലയമാവുക അതുവഴി ആ നാട്ടിലെ മുഴുവന്‍ കുട്ടികളും പഠിക്കുന്ന വിദ്യാലയമായി മാറുക.ഏതൊരു വിദ്യാലയത്തിന്റെയും സ്വപ്നമാണത്. ഈലക്ഷ്യമാണ് ഫോക്കസ് പരിപാടി മുന്നോട്ടുവെക്കുന്നത്.
വിദ്യാലയം നടത്തുന്ന
എല്ലാപരിപാടികളും ജനകീയമാക്കി ജനങ്ങളുടെ വിദ്യാലയമാക്കിമാറ്റുക എന്ന വലിയ ലക്ഷ്യത്തിനു വേണ്ടി ഈവിദ്യാലയവും ഇറങ്ങുകയാണ്.
56കുട്ടികള്‍ പഠിക്കുന്ന നിദ്യാലയം ഇപ്പോള്‍ തന്നെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും ഭൗതികസാഹചര്യങ്ങള്‍ കൊണ്ടും ഏറെമുന്നിലാണ്. എങ്കിലും ജനകീയ അടിത്തറ ഇനിയും
വിപുലപ്പെടുത്തേണ്ടതുണ്ട്.അതിനായി വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ഫോക്കസ് പരിപാടിയുടെ സന്ദേശം എത്തിക്കുക തുടര്‍ന്ന് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുക്കുന്ന വിപുലമായ യോഗം ചേരുക ,യോഗത്തില്‍ വെച്ച് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുക എന്നിവയാണ് അടിയന്തിരമായി ഏറ്റെടുക്കാന്‍ തീരുമാനിച്ച കാര്യങ്ങള്‍ പിടിഎ യോഗങ്ങളും എസ്ആര്‍ജി യോഗങ്ങളും യഥാസമയം ചേര്‍ന്നാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.ബിആര്‍സി യുടെ പൂര്‍ണ്ണമായ പിന്തുണയും ലഭിക്കുന്നുണ്ട്.
.
Thursday, 16 October 2014
Tuesday, 14 October 2014
Subscribe to:
Comments (Atom)
















